കരുനാഗപ്പള്ളി :- ഡ്രൈ ഡേയിലും മറ്റും ആവശ്യക്കാർക്ക് ആവശ്യാനുസരണം മദ്യം എത്തിച്ച് നൽകുന്ന അബ്കാരി വിനോദ് എന്നറിയപ്പെടുന്ന ചിറ്റൂർ വിനോദ് എക്സൈസിൻ്റെ പിടിയിലായി…. ക്രിമനൽ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ചിറ്റൂർ വിനോദിനെ എക്സൈസ് ആഴ്ചകളായി രഹസ്യമായി നിരീക്ഷിച്ചു വരുകയായിരുന്നു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി എൽ വിജിലാലിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം വിനോദിൻ്റെ വീടിന് സമീപത്തുള്ള ബന്ധു വീട്ടിൽ നിന്നും 75 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായിട്ടാണ് ചിറ്റൂർ വിനോദിനെ പിടികൂടിയത്..
സിവിൽ എക്സൈസ് ഓഫിസർമാരായ കെ. സാജൻ, ജിനു തങ്കച്ചൻ, ചാൾസ് എച്ച്, അൻസാർ ബി വനിത സിവിൽ എക്സൈസ് ഓഫീസർ ശ്രീപ്രിയ എക്സൈസ് ഡ്രൈവർ അബ്ദുൾ മനാഫ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്. ഒന്നാം തീയതി സ്പെഷ്യൽ കച്ചവടം നടക്കുമ്പോഴാണ് പ്രതി പിടിയിലായത്.. ചവറ ബസ്റ്റാൻ്റിന് സമീപം മദ്യവുമായി പോകുമ്പോൾ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടുന്നതിനിടയിൽ പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയാണ് വിനോദ്.. കച്ചവടത്തെ പറ്റി പരാതി പറയുന്നവരെ ഭീഷണി പ്പെടുത്തി ഒതുക്കുന്നതാണ് രീതി….
മദ്യം മയക്കുമരുന്നുകളുടെ ഉപഭോഗം വിതരണം എന്നിവ ശ്രദ്ധയിൽ പെട്ടാൽ 24 മണിക്കൂർ തുറന്ന് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ പൊതുജനങ്ങൾക്ക് അറിയിക്കാവുന്നതാണ് – 04762630831, 9400069456