120 അടി താഴ്ചയിലുള്ള കിണറ്റിൽ വീണ് ആടിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി

Advertisement

ശാസ്താംകോട്ട – പുന്നമൂട് എട്ടാം വാർഡിൽ ഉള്ള പഞ്ചായത്തിന്റെ 120 അടി താഴ്ചയുള്ള ഉപയോഗശൂന്യമായ കിണറ്റിൽ വീണ ആടിനെയാണ് അഗ്നിശമനസേന രക്ഷപ്പെടുത്തിയത്. വൈകിട്ട് നാലുമണിക്കാണ് സംഭവം. സമീപവാസിയായ ബൈജുവിന്റെ ഉടമസ്ഥതയിൽ ഉള്ള ആടാണ് കിണറ്റിൽ വീണത്. മേയാൻ വിട്ടിരുന്ന സമയത്ത് ആട് കിണറ്റിൽവീഴുകയായിരുന്നു. കിണറിന്റെ മുകളിൽ നിന്നും നോക്കിയാൽ ആടിനെകാണാൻ പോലും പറ്റാത്ത വളരെ ദുഷ്കരമായ അപകടാവസ്ഥയിൽ ഉള്ളതുമായ കിണർ ആയിരുന്നു. നാട്ടുകാർ ശ്രമം നടത്തിയെങ്കിലും കിണറിന്റെ ആഴവും ഇടിഞ്ഞു വീഴാറായ തൊടിയും മേൽ മറയും കാരണം നാട്ടുകാർ പിന്മാറുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ശാസ്താംകോട്ടയിൽ നിന്നും സ്റ്റേഷൻ ഓഫീസർ പ്രസന്നൻ പിള്ളയുടെ നേതൃത്വത്തിൽ സേന സ്ഥലത്ത് എത്തുകയും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആർ രാജേഷ് ബ്രീത്തിങ് അപ്പാരറ്റ സ് സെറ്റിന്റെയും റോപ്പിന്റെയും സേഫ്റ്റി ഹാർന്നസിന്റെയും ജെസിബിയുടെയും സഹായത്താൽ കിണറ്റിൽ ഇറങ്ങി ആടിനെ രക്ഷപ്പെടുത്തുകയായിരുന്നു സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുനു ശിവരാജ്, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ മിഥിലേഷ്, രതീഷ്,ഗോപൻ, ഷിനാസ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ രാജീവൻ ഹോം ഗാർഡ് മാരായ ശ്രീകുമാർ, ഷാജി,പ്രദീപ്,എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here