കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

Advertisement

പരവൂര്‍: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ പരവൂര്‍-ചാത്തന്നൂര്‍ റോഡില്‍ പരവൂര്‍ എസ്എന്‍വി സമാജം ആഡിറ്റോറിയത്തിന് സമീപമാണ് അപകടം ഉണ്ടായത്.
റോഡിന്റെ വടക്ക് ഭാഗത്തെ ഇടവഴിയില്‍ നിന്നും പ്രധാന റോഡിലേക്ക് എത്തിയ കാറിലേക്ക് പരവൂരില്‍ നിന്നും ചാത്തന്നൂര്‍ ഭാഗത്തേക്ക് പോയ ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരവൂര്‍ പോലീസ് കേസെടുത്തു.