അംഗപരിമിതർക്ക് പെട്ടിക്കടകൾ നൽകി ശൂരനാട് വടക്ക് പഞ്ചായത്ത്

Advertisement

ശൂരനാട്:ശൂരനാട് വടക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 2023- 24 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി
അംഗപരിമിതർക്ക് പെട്ടിക്കട നൽകുന്ന പദ്ധതിക്ക് തുടക്കമായി.പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനവും താക്കോൽ കൈമാറ്റവും പന്ത്രണ്ടാം വാർഡിൽ പെരുങ്കുളം ക്യാഷു ഫാക്ടറിക്ക് സമീപം നടന്ന ചടങ്ങിൽ
പ്രസിഡന്റ് എസ്.ശ്രീകുമാർ നിർവഹിച്ചു.വാർഡ് മെമ്പർ ബ്ലെസ്സൻ പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിതാ ലത്തീഫ്,പഞ്ചായത്ത് അംഗങ്ങളായ സന്തോഷ് കുമാർ,ശ്രീലക്ഷ്മി ബിജു,മുൻ പഞ്ചായത്ത് അംഗം അഡ്വ.ശിവൻ.പി.കാട്ടൂർ,പ്രൊഫ.വൈ.ജോയി,വൈ.തങ്കച്ചൻ,എഡിഎസ് ചെയർപേഴ്സൺ അന്നമ്മ ഡാനിയൽ,സിഡിഎസ്.അംഗം സുശീല രാജൻ എന്നിവർ പ്രസംഗിച്ചു.

Advertisement