ചക്കുവള്ളി പാറയിൽമുക്കിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Advertisement

ശൂരനാട്:യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പോരുവഴി കമ്പലടി നൂറാനിയ മൻസിലിൽ ബിലാൽ(21)
ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ ഉറക്കമുണരാൻ വൈകിയതിനെ തുടർന്ന് വീട്ടുകാർ വിളിച്ചു ഉണർത്താൻ ശ്രമിച്ചു.കതക് അകത്തുനിന്നും അടച്ചിട്ടിരുന്നതിനെ തുടർന്ന് വീട്ടുകാർ വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ശൂരനാട്
പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Advertisement