വിദ്യാരംഭം സെൻട്രൽ സ്കൂളിൽ പാർലമെന്റ് രീതിയിൽ നടത്തിയ തിരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ സ്ഥാനാരോഹണം

Advertisement

ശാസ്താംകോട്ട.വിദ്യാരംഭം സെൻട്രൽ സ്കൂളിൽ പാർലമെന്റ് രീതിയിൽ നടത്തിയ തിരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ സ്ഥാനരോഹണം സംഘടിപ്പിച്ചു.
വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ പാർലമെന്റ് രീതിയിൽ വാശിയേറിയ തിരഞ്ഞെടുപ്പ് നടത്തി അതിൽ വിജയികളായവരുടെ സ്ഥാനാരോഹണചടങ്ങ് സംഘടിപ്പിച്ചു. അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പോലീസ് കരുനാഗപ്പള്ളി ശ്രീ. പ്രദീപ്കുമാർ വി എസ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ കുറ്റിയിൽ നിസ്സാം അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ വിദ്യാർത്ഥി പ്രതിനിധികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. സനൽ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ വൈ. ഷാജഹാൻ, ഗ്രാമപഞ്ചായത്ത്‌ അംഗം ശ്രീമതി റാഫിയ നവാസ്, പ്രിൻസിപ്പൽ എസ്. മഹേശ്വരി, സീനിയർ പ്രിൻസിപ്പാൾ ടി. കെ രവീന്ദ്രനാഥ്, വൈസ് പ്രിൻസിപ്പാൾ ജെ. യാസിർഖാൻ അക്കാദമിക് കോ ഓർഡിനേറ്റർ അഞ്‌ജനി തിലകം പ്രിപ്രൈമറി കോ ഓർഡിനേറ്റർ ഷിംന മുനീർ, പി ടി എ സെക്രട്ടറി പ്രിയമോൾ സ്റ്റാഫ്‌ സെക്രട്ടറി വിനിത വി ഒ, അധ്യാപക പ്രതിനിധികളായ മാധുരി ബിജു, ദീപ കെ പ്രോഗ്രാം കോ ഓർഡിനേറ്റർ മുഹമ്മദ്‌ സാലിം, സുബി സാജ്, വിദ്യാർത്ഥി പ്രതിനിധികളായ അലോന ഡി ജോൺസ്, ആദിവിനാ യക് തുടങ്ങിയവർ പ്രസംഗിച്ചു. കായികധ്യാപകരായ സന്ദീപ് വി ആചാര്യ, റാം കൃഷ്ണൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഭാരവാഹികൾ :ഗൗതം കൃഷ്ണ (ഹെഡ്ബോയ് )അൻസു മേരി തോമസ് (ഹെഡ്ഗേൾ ) ആകർഷ് ബിജു (സ്പോർട്സ് ക്യാപ്റ്റൻ )അനുഷ്ക പി അനിൽ (ആർട്സ് ക്ലബ്‌ സെക്രട്ടറി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here