ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പലചരക്ക് മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങള്‍, പച്ചക്കറി കടകള്‍ ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ ജില്ലാ സപ്ലൈ ഓഫീസറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഗാര്‍ഹികാവശ്യത്തിനു അനുവദിച്ചിട്ടുള്ള പാചക വാതക സിലിണ്ടറുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ഇപ്രകാരം ഉപയോഗിച്ച രണ്ടു സിലിണ്ടറുകള്‍ കണ്ടു കെട്ടുകയും ചെയ്തു. കരുനാഗപ്പള്ളി താലൂക്ക് സപ്ലൈ ആഫീസര്‍ പി.സി അനില്‍കുമാര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ പി.പ്രസാദ്. വിനോദ്.ബി എന്നിവര്‍ പങ്കെടുത്തു.