കുന്നത്തൂർ:തുരുത്തിക്കര പള്ളിമുക്കിനും കരയോഗം ജംഗ്ഷനും മധ്യേ ബൈക്കുകൾ കൂട്ടിയിടിച്ച് ലോട്ടറി വില്പനക്കാരൻ മരിച്ചു.മുതുപിലാക്കാട് പടിഞ്ഞാറ്
കാരൂർ ഭവനിൽ പരമേശ്വരൻ പിള്ളയാണ്(68) തൽക്ഷണം മരിച്ചത്.ഇന്ന് (വെളളി) രാവിലെ 9 ഓടെയാണ് സംഭവം.ലോട്ടറി വില്പനക്കിടയിൽ ചായ കുടിക്കാനായി വലതു വശത്തേക്ക് തിരിയുന്നതിനിടയിൽ പിന്നാലെ എത്തിയ ഡ്യൂക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.

പരമേശ്വരൻ പിള്ള
ഇടിയുടെ ആഘാതത്തിൽ ഇരുബൈക്കുകളും തകർന്നു.പന്തളം എൻ.എസ്.എസ് കോളേജിലെ വിദ്യാർത്ഥികളായ കുണ്ടറ മുളവന സ്വദേശികളാണ് ഡ്യൂക്ക് ബൈക്ക് ഓടിച്ചിരുന്നത്.ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.ഇവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.കൊട്ടാരക്കര – കരുനാഗപ്പള്ളി റൂട്ടിൽ സർവ്വീസ് നടത്തുന്ന വീണ ബസിലെ കണ്ടക്ടറായിരുന്ന പരമേശ്വരൻ പിള്ള അടുത്തിടെയാണ് ലോട്ടറി കച്ചവടത്തിലേക്ക് തിരിഞ്ഞത്.മൃതദേഹം ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.