ജീവിതത്തില്‍ വായന മിഠായി പോലെ മധുരമുള്ളത്, ചവറ കെ എസ് പിള്ള

Advertisement

ശാസ്താംകോട്ട . ജീവിതത്തില്‍ വായന മിഠായി പോലെ മധുരമുള്ളതാണെന്നും അത് എത്ര രുചിച്ചാലും ആരോഗ്യത്തിന് ഹാനികരമല്ലെന്നും കവി ചവറ കെഎസ് പിള്ള പറഞ്ഞു. പനപ്പെട്ടി ഗവ എല്‍പിഎസില്‍ ബഷീര്‍ അനുസ്മരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എസ്എംസി ചെയര്‍പേഴ്‌സണ്‍ അന്‍സിനാ നിസാം അധ്യക്ഷത വഹിച്ചു.

യുവശക്തി ഗ്രന്ഥശാല പ്രസിഡന്‌റ് ഗോപകുമാര്‍, ലൈബ്രേറിയന്‍ ധന്യ, മുന്‍ ഹെഡ്മിസ്ട്രസ് ഗീത, ഹെഡ്മിസ്ട്രസ് വിദ്യാറാണി , അധ്യാപകരായ പ്രവീണ്‍കുമാര്‍,ലീനപാപ്പച്ചന്‍ വിദ്യാരംഗം കണ്‍വീനര്‍ പത്മിനി എന്നിവര്‍പ്രസംഗിച്ചു. എഴുത്തിന്റെ അരനൂറ്റാണ്ട് പിന്നിട്ട ചവറ കെ എസ് പിള്ളയെ ആദരിച്ചു.

ബഷീറിന്‍റെ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരവും ചവറ കെഎസ്പിള്ളയുടെ കവിതകളുടെ ആലാപനവും നടന്നു.

Advertisement