കൊല്ലത്ത് നാളെ ഗതാഗത നിയന്ത്രണം

Advertisement

ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ല്ലം ന​ഗ​ര​ത്തി​ലും അ​നു​ബ​ന്ധ റോ​ഡു​ക​ളി​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് പൊ​ലീ​സ്​ അ​റി​യി​ച്ചു. സ്വകാര്യ സന്ദര്‍ശനത്തിനായാണ്‌
ഉ​പ​രാ​ഷ്ട്ര​പ​തി കൊ​ല്ല​ത്ത്​ എ​ത്തു​ന്ന​ത്. പൊ​തു​പ​രി​പാ​ടി​ക​ൾ ഒ​ന്നു​മി​ല്ല. ശ​നി​യാ​ഴ്ച ന​ഗ​ര​ത്തി​ലെ​ത്തു​ന്ന ഉ​പ​രാ​ഷ്ട്ര​പ​തി മ​ട​ങ്ങി പോ​കു​ന്ന​ത് വ​രെ വി​വി​ധ റോ​ഡു​ക​ളി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കും. കൊ​ല്ലം ആ​ശ്രാ​മം മൈ​താ​ന​ത്ത് നി​ന്നും ചി​ന്ന​ക്ക​ട, താ​ലൂ​ക്ക് ഹൈ​സ്​​ക്കൂ​ൾ ജം​ഗ്ഷ​ൻ, ക​ട​വൂ​ർ റോ​ഡു​ക​ൾ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ഇ​രു​വ​ശ​ത്തേ​ക്കും വാ​ഹ​ന ഗ​താ​ഗ​തം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. പൊ​തു​ജ​ന​ങ്ങ​ൾ അ​നു​ബ​ന്ധ റോ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണം. ച​വ​റ ഭാ​ഗ​ത്ത് നി​ന്ന്​ തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചു​മു​ള​ള ഹെ​വി വെ​ഹി​ക്കി​ൾ​സ്​ ബൈ​പ്പാ​സ്​ റോ​ഡ് വ​ഴി സ​ഞ്ചാ​രം ന​ട​ത്തേ​ണ്ട​താ​ണ്. ച​വ​റ​യി​ൽ നി​ന്ന്​ കൊ​ട്ടി​യ​ത്തേ​ക്കും തി​രി​ച്ചു​മു​ള​ള ലെ​റ്റ് വെ​ഹി​ക്കി​ൾ​സ്​ ക​ള​ക്േ​ട്ര​റ്റ് ഭാ​ഗ​ത്ത് നി​ന്ന്​ തി​രി​ഞ്ഞ് വാ​ടി, കൊ​ല്ലം ബീ​ച്ച്, എ.​ആ​ർ ക്യാ​മ്പി​ന് സ​മീ​പ​മു​ള​ള റെ​യി​ൽ​വേ ഓ​വ​ർ​ബ്രി​ഡ്ജ് വ​ഴി​യും തി​രി​ച്ചും സ​ഞ്ച​രി​ക്ക​ണം. ദേ​ശീ​യ​ജ​ല​പാ​ത​യി​ലും ജ​ല​യാ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കും. ദേ​ശീ​യ ജ​ല​പാ​ത​യി​ലെ ഈ ​ഭാ​ഗ​ങ്ങ​ളി​ലെ മ​ത്സ്യ​ബ​ന്ധ​നം ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​രി​ക്കു​ന്നു. മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളും ജ​ന​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ല പോ​ലീ​സ്​ മേ​ധാ​വി അ​റി​യി​ച്ചു

Advertisement