കൊല്ലം ജില്ലയില്‍ പുതിയ ഡി സി സി പ്രസിഡൻ്റിൻ്റെ കാര്യത്തിൻ്റെ ചർച്ച തുടങ്ങി

Advertisement

കൊല്ലം. ജില്ലയില്‍ പുതിയ ഡി സി സി പ്രസിഡൻ്റിൻ്റെ കാര്യത്തിൻ്റെ ചർച്ച തുടങ്ങി കോൺഗ്രസ്.കൊടിക്കുന്നിൽ സുരേഷിൻ്റെയും രമേശ് ചെന്നിത്തലയുടെ വിഭാഗങ്ങളാണ് പ്രധാനമായും ഡി സി സി അധ്യക്ഷ സ്ഥാനത്തിനായി അവകാശ വാദം ഉന്നയിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായിയാണ് ഡി സി സി കൾ പുനസംഘടിപ്പിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നത്. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നോമിനിയായ നിലവിലെ കൊല്ലത്തെ ഡിസിസി പ്രസിഡൻ്റ് ഇതിനോടകം തന്നെ ചുമതലയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് നേതൃത്വത്തെ സമീപിച്ചു കഴിഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ വിഭാഗത്തിന് തന്നെയാണ് ഡിസിസി പ്രസിഡൻ്റ് സ്ഥാനം ലഭിക്കുകയെങ്കിൽ ഡി സി സി ജനറൽ സെക്രട്ടറി കൂടിയായ ഹരികുമാറിനെയാകും പരിഗണിക്കുക.
കെ സി വേണുഗോപാൽ വിഭാഗത്തിൽ നിന്ന് പരിഗണന നൽകിയാൽ കെപിസിസി സെക്രട്ടറി എം എം നസീറിന്റെ പേരിന് മുൻതൂക്കം ലഭിക്കും. നീണ്ട കാലം ഐ ഗ്രൂപ്പിൻ്റെ കൈയ്യിലിരുന്ന ഡി സി സി അധ്യക്ഷസ്ഥാനം തിരികെ വേണമെന്ന ആവശ്യം വീണ്ടും ഉയർന്നിട്ടുണ്ട്. എങ്കിൽ
ചാമക്കാല ജ്യോതി കുമാറിനെയോ യൂത്ത് കോൺഗ്രസിന്റെയും ജില്ലാ അധ്യക്ഷനായിരുന്ന ഡിസിസി വൈസ് പ്രസിഡൻ്റുമായ അരുൺ രാജിൻ്റെയോ പേരിനാകും പരിഗണന ലഭിക്കുക. സംഘടനാ തെരഞ്ഞെടുപ്പിൽ കെഎസ്‌യുവും യൂത്ത് കോൺഗ്രസും ചെന്നിത്തല വിഭാഗം വിജയിച്ച ജില്ലയാണ് കൊല്ലം. എറണാകുളത്തും മലപ്പുറം ഉൾപ്പെടെ ചെറുപ്പക്കാരായ ഡിസിസി പ്രസിഡൻ്റുമാർ പാർട്ടിയെ നയിച്ച സ്ഥലങ്ങളിൽ വളരെ വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ച പശ്ചാത്തലത്തിൽ എല്ലായിടവും ആ മാറ്റം വേണമെന്നാണ് കോൺഗ്രസിലെ പൊതു വികാരം .

Advertisement