ഇരവിപുരം സെൻ്റ് ജോൺസിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു

Advertisement

ഇരവിപുരം: കുട്ടികളുടെ സർഗ്ഗശേഷികൾ പരിപോഷിപ്പിക്കുന്നതിൻ്റെ ഭാഗമായി ഇരവിപുരം സെൻ്റ് ജോൺസ് ഹൈസ്കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം നടത്തി. കേന്ദ്ര സാംസ്കാരിക വകുപ്പ് റിസർച്ച് ഫെല്ലോഷിപ്പ് ജേതാവ് ഉല്ലാസ് കോവൂർ ക്ലബുകൾ ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ മൂല്യങ്ങൾ വളർത്തുവാനും നമ്മൾ എന്ന ചിന്തയിലൂന്നി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ക്ലബുകളുടെ പ്രവർത്തനം പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ലോക്കൽ മനേജർ ഫാദർ റിജോ പോൾ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥിയും ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനുമായ ക്രിസ്റ്റഫർ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ അദ്ദേഹത്തെ ആദരിച്ചു. അധ്യാപക പ്രതിനിധി കിരൺ ക്രിസ്റ്റഫർ സ്വാഗതം അർപ്പിച്ച ചടങ്ങിൽ സീനിയർ അധ്യാപകരായ അജി.സി.ഏയ്ഞ്ചൽ, ലിസി, ബ്യന്ദ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാവിരുന്നും സംഘടിപ്പിച്ചു.