കൊട്ടിയത്ത് വീട്ടമ്മയെ കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Advertisement

കൊട്ടിയം: കാണാതായ വീട്ടമ്മയെ കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മൈലക്കാട്, സുരേഷ് വിലാസത്തില്‍ പരേതനായ ചെല്ലപ്പന്‍ ആചാരിയുടെയും പത്മാവതിയുടെയും മകള്‍ അനിത (51)യെയാണ് കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൈലക്കാട് കാഞ്ഞിരംകടവിലെ കായലില്‍ ഇവരുടെ മൃതദേഹം കാണപ്പെട്ടത്. ഇവരെ കാണാനില്ലെന്നുകാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ചാത്തന്നൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സഹോദരങ്ങള്‍: സുരേഷ് കുമാര്‍, ഉഷ, അനില്‍ കുമാര്‍ (സിപിഎം ബ്രാഞ്ച് സെക്രട്ടറി). സംസ്‌ക്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പില്‍.

Advertisement