ചാത്തന്നൂര്‍: മധ്യവയസ്‌കനെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാത്തന്നൂര്‍ താഴം വടക്ക് പരേതനായ ശിവരാജന്റെ മകന്‍ പ്രശോഭ്(52)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ എട്ട് മാസമായി ചാത്തന്നൂരിലെ ഫ്‌ലാറ്റില്‍ വാടകയ്ക്ക് താമസിച്ചു വരികയാണ് പ്രശോഭ്. കഴിഞ്ഞ രണ്ടു ദിവസമായി ഇദ്ദേഹത്തെ പുറത്ത് കാണാതായതോടെ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഫ്‌ലാറ്റ് ഉടമ പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. മാതാവ്: പരേതയായ രമണി. സഹോദരന്‍: പരേതനായ പ്രദീപ്.