ശാസ്താംകോട്ട: മൈനാഗപ്പള്ളി ശ്രീ ചിത്തിര വിലാസം ഗവ.എൽ.പി സ്കൂൾ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പ്ലാനിട്ടോറിയം നാടിന് സമർപ്പിച്ചു.അതിവേഗം വികസിക്കുന്ന ശാസ്ത്ര സാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ മനസിലാക്കാനും ഉപയോഗപ്പെടുത്താനും കുട്ടികളെ പ്രാപ്തരാക്കാനുള്ള പുതു കാൽവയ്പ്പാണ് സ്കൂൾ പ്ലാനിട്ടോറിയം എന്ന ആശയത്തിലൂടെ
ഗ്രാമപഞ്ചായത്ത് നടപ്പാക്കിയത്.
സൂര്യൻ,ചന്ദ്രൻ ,നക്ഷത്രങ്ങൾ,നെബുലകൾ ,വാൽനക്ഷത്രങ്ങൾ,ഗ്രഹങ്ങൾ എന്നിവ കൺമുന്നിൽ കണ്ടും കേട്ടും മനസിലാക്കാൻ ഉതകുന്നതാണ് പ്ലാനിട്ടോറിയം.50 കുട്ടികൾക്ക് ഒരേസമയം ഇരിക്കാൻ കഴിയുന്ന ശീതീകരിച്ച മുറിയാണ് ഇതിനായി സജ്ജമാക്കിയിട്ടുള്ളത്.മനുഷ്യ
ചരിത്രത്തിന്റെ വികാസ പരിണാമം വിശദമാക്കുന്ന വിശാലമായ ചുവർ ശില്പം ഇവിടെ ഒരുക്കിയിട്ടുണ്ട്.പ്രശസ്ത ജ്യോതി ശാസ്ത്ര ഗവേഷകർ സ്റ്റീഫൻ ഹോക്കിങ്സ്ന്റെ പേരിലാണ് പ്ലാനറ്റോറിയം ഇനി അറിയപ്പെടുന്നത്.
ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപൻ പ്ലാനറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്
പി.എം സെയ്‌ദ് അധ്യക്ഷത വഹിച്ചു.പ്ലാനറ്റോറിയത്തിന്റെ നാമകരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.സേതുലക്ഷ്‌മി നടത്തി.പ്ലാനിറ്റോറിയം രൂപകല്പന ചെയ്ത ദേശീയ അധ്യാപക അവാർഡ് ജേതാവ് ശിവപ്രസാദിനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശനും ചുവർചിത്രം രചിച്ച സി.രാജേന്ദ്രനെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനാഫ് മൈനാഗപ്പള്ളിയും ആദരിച്ചു.വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ.സജിമോൻ
ശാസ്ത്ര ക്വിസ് ജേതാക്കളെ ആദരിച്ചു.ജീവചക്ര റിലീഫ് വർക്കിന്റെ ഉദ്ഘാടനം മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌മാരായ വൈ.ഷാജഹാനും അൻസർ ഷാഫിയും ചേർന്ന് നിർവഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ ജലജാ രാജേന്ദ്രൻ ,ഉഷാകുമാരി,ഷാജി ചിറക്കുമേൽ,ഷിജിനാ നൗഫൽ,റാഫിയാ നവാസ്,അനിതാ അനീഷ്,രജനി സുനിൽ,ലാലി ബാബു,രാധികാ ഓമനക്കുട്ടൻ,വർഗ്ഗീസ് തരകൻ,ബിജികുമാരി,ബിന്ദു മോഹൻ,മൈമുന നജീബ്,വൈ.ഷഹുബനത്ത്,സ്കൂൾ എസ്എംസി ചെയർമാൻ ജെ.പി ജയലാൽ,എച്ച്.എം സജിതാ സുരേന്ദ്രൻ,കല്ലട ഗിരീഷ്,യു.പി.എസ് എച്ച്.എംജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു.വാർഡ് മെമ്പർ ആർ,ബിജുകുമാർ സ്വാഗതവും സ്കൂൾ സീനിയർ അസിസ്റ്റന്റ് ജിലിൻ ചാൾസ് നന്ദിയും പറഞ്ഞു.