എഐവൈഎഫ് ശൂരനാട് മണ്ഡലം ശിൽപ്പശാല

Advertisement

ശാസ്താംകോട്ട:എഐവൈഎഫ് ശൂരനാട് മണ്ഡലം ശിൽപ്പശാല മൈനാഗപ്പള്ളിയിൽ ജില്ലാ സെക്രട്ടറി റ്റി .എസ് നിധീഷ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് വിമൽ അധ്യക്ഷത വഹിച്ചു.സിപിഐ സംസ്ഥാന കൗൺസിൽ അംഗം ആർ.എസ് അനിൽ,ജില്ലാ ജോയിൻ്റ് സെക്രട്ടറി ആർ.ശരവണൻ,പാർട്ടി ജില്ലാ കമ്മിറ്റി അംഗം കെ.സി സുഭദ്രാമ്മ,മണ്ഡലം അസി.സെക്രട്ടറി എസ്.അനിൽ,കെ.ദിലീപ്,അബ്ദുൾ റഷീദ്,എം.വിജയകൃഷ്ണൻ,
ആർ.രഞ്ജു,ഗോപിക എന്നിവർ സംസാരിച്ചു.മണ്ഡലം സെക്രട്ടറി അനന്ദു രാജ് സ്വാഗതവും തിലക് നന്ദിയും പറഞ്ഞു.ഭാരവാഹികളായി അനന്ദു രാജ് (പ്രസിഡൻ്റ്),വിഷ്ണു ഇടയ്ക്കാട്,അഭിജിത് രഘു,അരുൺ ശൂരനാട്, (വൈസ് പ്രസിഡന്റുമാർ),തിലക്.എസ് (സെക്രട്ടറി),ബൈജു,ഗോപിക,
അഭിജിത് രഘു (ജോ.സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement