ഏഴാംമൈൽ ജംഗ്ഷന് സമീപം മിനി ബസ് ഇടിച്ച് ബൈക്ക് യാത്രികനായ തമിഴ്നാട് സ്വദേശിക്ക് ഗുരുതര പരിക്ക്

Advertisement

ശാസ്താംകോട്ട:ഭരണിക്കാവ് – അടൂർ റോഡിൽ ഏഴാംമൈൽ ജംഗ്ഷന് സമീപം മിനി ബസ് ഇടിച്ച് ബൈക്ക് യാത്രികനായ തമിഴ്നാട് സ്വദേശിക്ക് ഗുരുതര പരിക്ക്.കുണ്ടറയിൽ താമസക്കാരനായ തമിഴ്നാട് സ്വദേശി സെൽവരാജിനാണ് പരിക്കേറ്റത്. ഇയ്യാളെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അടൂർ ഭാഗത്ത് നിന്നും ഭരണിക്കാവ് ഭാഗത്തേക്ക് വരികയായിരുന്ന മിനി ബസ് ഇടയ്ക്കാട് ഭാഗത്ത് നിന്നും പ്രധാന പാതയിലേക്ക് കയറിയ ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.അധികൃതരുടെ അനാസ്ഥയിൽ പ്രദേശത്ത് അപകടം നിത്യസംഭവം ആവുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.

Advertisement