ചക്കുവള്ളി റീത്ത് പള്ളി ജംഗ്ഷനിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് രണ്ട്പേർക്ക് ഗുരുതര പരിക്ക്

Advertisement

ചക്കുവള്ളി:ചക്കുവള്ളി – പുതിയകാവ് റോഡിൽ ചക്കുവള്ളി വായനശാല റീത്ത് പള്ളി ജംഗ്ഷനിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് രണ്ട്
പേർക്ക് ഗുരുതര പരിക്ക്.ഞായർ വൈകിട്ട് 3 മണിയോടെയാണ് അപകടം നടന്നത്.ബൈക്ക് യാത്രികരായ കാപ്പിൽ ഞക്കനാൽ മഹനീയത്തിൽ ജോസഫ് ചാക്കോ,
പ്ളാംകീഴി തറയിൽ സുഗതൻ എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ
പ്രദേശവാസികൾ ഉടൻതന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചക്കുവള്ളി ഭാഗത്ത് നിന്നും പുതിയകാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ വരികയായിരുന്ന ബൈക്കിലും കാറിലും ഇടിച്ചാണ് അപകടമുണ്ടായത്.ശൂരനാട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.

Advertisement