കഥയുടെ വർത്തമാനം , പ്രകാശനം ബുധനാഴ്‌ച

Advertisement

ശാസ്‌താംകോട്ട. കെ.എസ്.എം.ഡി.ബി കോളേജിലെ മലയാള വിഭാഗം അധ്യാപകനും എഴുത്തുകാരനുമായ ഡോ. ടി.മധു സമാഹരിച്ച കഥയുടെ വർത്തമാനം എന്ന പുസ്‌തകത്തിന്റെ പ്രകാശനം 10.07.2024 ബുധനാഴ്‌ച രാവിലെ 10 മണിക്ക് സെമി നാർ ഹാളിൽ വച്ച് പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ആർ.എസ്. രാജീവ് നിർവ്വഹിക്കുന്നു. കോളേജിലെ പൂർവ്വ അധ്യാപികയും കെ.ആർ. മീരയുടെ അമ്മയുമായ പ്രൊഫ. എ.ജി. അമൃതകുമാരി പുസ്‌തകം ഏറ്റുവാങ്ങും. കോളേജിലെ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ പ്രസിഡൻ്റ് കെ.വി. രാമാനുജൻ തമ്പി പുസ്‌തകം പരിചയപ്പെടുത്തുന്നു.

Advertisement