ഞങ്ങളും കൃഷിയിലേക്ക് തരിശ് നിലത്തിൽവിത്തെറിഞ് ബിജെഎം ഗവ. കോളേജിലെ എൻ എസ് എസ് യൂണീറ്റ്

Advertisement

ചവറ . ബി.ജെ.എം ഗവ. കോളേജിലെ എൻ എസ് എസ് യുണിറ്റിൻ്റെ നേതൃത്വത്തിൽ ചവറ കൃഷിഭവൻ്റെ സഹകരണത്തോടെ ഞാറ്റടി 2024 എന്ന നാമകരണത്തിൽ
കരനെൽ വിത്ത് വിതച്ചു തുടർന്ന് കശുമാവ് വ്യാപനത്തിൻ്റെ ഭാഗമായി എൻവയോൺമെൻ്റെ പരിസ്ഥിതി സംരക്ഷണ സമിതി സെക്രട്ടറിചവറ എം.സി
പ്രശാന്ത് യുണിറ്റിന് നൽകിയ 75 കശുമാവിൻ തൈകളുടെ
വിതരണോത്ഘാടനവും ഇതോടൊപ്പം നടന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി രതീഷിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം

പ്രിൻസിപ്പാൾ ഡോ. ആർ ജോളി ബോസ് ഉത്ഘാടനം ചെയ്തു. എം.സി പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ വൈ പ്രസിഡൻ്റ് പ്രസന്ന അല ക്സാണ്ടർ, ലൈജു.പി, കൃഷി ഓഫീസർ ദിവ്യ, ഗീത, ഡോ. ആശ, ഡോ. അനിത പി , അനന്ത രാജ്, സോമൻ, താജ് . പ്രോഗ്രാം ഓഫീസറന്മാറായ ഡോ. ഗോപകുമാർ ജീ, ഡോ. മിനിത ആർ , ആദിത്യൻ, അഭിജിത്ത്, താരതുളസി ധരൻ,ഇന്ദു , സൂരജ്, അഭിരാജ് എന്നിവർ നേതൃത്വം നൽകി.

Advertisement