യുവതിയെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

Advertisement

കരുനാഗപ്പള്ളി: കോഴിക്കോട് മേക്ക് സ്വദേശിയായ യുവതിയെ അതിക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അയണിവേലിക്കുളങ്ങര കോഴിക്കോട് മേക്ക് അരയശ്ശേരില്‍ വീട്ടില്‍ ഹരീഷ് (39) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കുന്ന ആളാണ് പ്രതി. ശനിയാഴ്ച രാത്രി 10.30 ഓടെ മദ്യപിച്ചെത്തിയ ഇയാള്‍ ഭാര്യ രശ്മിയെ കമ്പിവടി ഉപയോഗിച്ച് അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ രശ്മിയുടെ ഇരുകൈകള്‍ക്കും കാലുകള്‍ക്കും മുറിവേറ്റു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisement