ശാസ്താംകോട്ട. കെ. എസ്. എം. ഡി. ബി. കോളേജിലെ മലയാളവിഭാഗം അധ്യാപകനും എഴുത്തുകാരനുമായ ഡോ. ടി. മധു സമാഹരിച്ച “കഥയുടെ വർത്തമാനം” എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് നടന്നു. കെ.ആർ. മീരയുടെ കഥകളുടെ പഠനങ്ങൾ ഉൾക്കൊള്ളുന്ന ഈ സമാഹാരം, പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ആർ. എസ്. രാജീവ്, കോളേജിലെ പൂർവ്വ അധ്യാപികയും കെ. ആർ. മീരയുടെ അമ്മയുമായ പ്രൊഫ. എ. ജി. അമൃതകുമാരിക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡൻറ് കെ. വി. രാമാനുജൻ തമ്പി പുസ്തകം പരിചയപ്പെടുത്തി.
മലയാളവിഭാഗം അധ്യക്ഷൻ ആത്മൻ എ.വി. അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള സർവകലാശാല സെനറ്റ് അംഗം ഡോ. അജേഷ് എസ്. ആർ., ഇംഗ്ലീഷ് വിഭാഗം അധ്യക്ഷ ഡോ. മിനി ആർ. നായർ, സംസ്കൃത വിഭാഗം അധ്യക്ഷൻ ഡോ. എസ്. സുശാന്ത്, ഹിന്ദി വിഭാഗം അധ്യക്ഷ ഡോ. ധന്യ എൽ., ഐ.ക്യു.എ.സി. കോ- ഓർഡിനേറ്റർ ഡോ. രാധിക ജി. നാഥ്, പി.ടി.എ. സെക്രട്ടറി ഡോ. എസ്. ജയന്തി, മലയാളവിഭാഗം പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡൻറ്ആർ.ഗിരികുമാർ, മലയാളവിഭാഗം അധ്യാപിക രാഗി ആർ.ജി. എന്നിവർ സംസാരിച്ചു. ചടങ്ങിന് ഡോ. ടി. മധു നന്ദി രേഖപ്പെടുത്തി.