മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെ സഹായിക്കുന്നവർക്ക് ദൈവം സ്വർഗ്ഗത്തിൽ പ്രതിഫലം തരുമെന്ന് ഡോ.പുനലൂർ സോമരാജൻ

Advertisement

ശാസ്താംകോട്ട:സമൂഹത്തിൽ മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെ സഹായിക്കുന്നവർക്ക് ദൈവം സ്വർഗ്ഗത്തിൽ പ്രതിഫലം തരുമെന്ന് കേരള ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ ഡോ.പുനലൂർ സോമരാജൻ അഭിപ്രായപ്പെട്ടു.തേവലക്കര ബധന്യാ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.റവ.ഫാദർ മാത്യു.റ്റി.തോമസ് അധ്യക്ഷത വഹിച്ചു.റവ.തോമസ് ജോർജ്,റവ.ഡോ.കെ.എം കോശി വൈദ്യൻ,വർഗീസ് തരകൻ,റവ.ഫാദർ ജോഷ്വാ കെ.വർഗീസ്,സിസ്റ്റർ നിസി, വൈ.ഷാജഹാൻ,ഷീബ സിജു കോശി വൈദ്യൻ,രാധിക ഓമനക്കുട്ടൻ,പി.സി കോശി വൈദ്യൻ,സിദ്ധീഖ് മംഗലശ്ശേരി, പി.റ്റി ജോൺ വൈദ്യർ,ഷാജി തോമസ്,സിസ്റ്റർ ഹെലൻ,സ്മൂനി,ജിനി ജോർജ്,റവ.ജോയി ശൂരനാട് എന്നിവർ സംസാരിച്ചു.

Advertisement