ശാസ്താംകോട്ട ജനമൈത്രി സ്റ്റേഷനിലെ ട്രാഫിക്ക് പൊലിസ് ഉദ്യോഗസ്ഥരെ ആദരിച്ചു

Advertisement

ശാസ്താംകോട്ട:നാടിൻ്റെ സുരക്ഷക്കായി സുസ്ത്യർഹ്യ സേവനം ചെയ്യുന്ന ട്രാഫിക്ക് പോലിസ് ഉദ്യോഗസ്ഥരെ ആദരിച്ച് ആഞ്ഞിലിമൂട് എയ്ഞ്ചൽ കിഡ്സ് സ്കൂളിലെ കുട്ടികൾ നാടിന് മാതൃകയായി.എയ്ഞ്ചൽ കിഡ്സിൻ്റെ വാല്യൂ എഡുക്കേഷൻ പ്രോഗ്രാമിൻ്റെ ഭാഗമായാണ് ഭരണിക്കാവ് ജംഗ്ഷനിൽ ആദരവ് സംഘടിപ്പിച്ചത്.
ശാസ്താംകോട്ട ജനമൈത്രി പൊലിസിൻ്റെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിദ്ധ്യത്തിലാണ് ആദരവ് നടന്നത്.സ്ക്കൂൾ സെൻട്രൽ ഹെഡ് വീണ പത്രോസ്,പിടിഎ പ്രസിഡൻ്റ് സുധിഷ്,പിടിഎ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Advertisement