മൈനാഗപ്പള്ളി പഞ്ചായത്തിലും ‘ശ്രുതിമധുരം’ പദ്ധതി

Advertisement

ശാസ്താംകോട്ട:60 വയസ്സിന് മുകളിൽ പ്രായമുള്ള വയോധികർക്ക് റേഡിയോ നൽകുന്ന ശ്രുതിമധുരം
പദ്ധതിക്ക് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലും തുടക്കമായി.ജില്ലാ പഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ശ്രുതിമധുരം നടപ്പാക്കുന്നത്.പദ്ധതിയുടെ ഭാഗമായി 200 ഓളം കുടുംബങ്ങൾക്ക് റേഡിയോ വിതരണം ചെയ്തു.ജില്ല പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ അനിൽ.എസ്.കല്ലേലിഭാഗം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് പി.എം സെയ്ദ് അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻ്റ് സേതുലക്ഷ്മി,വിവിധ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ സജിമോൻ ,മനാഫ് മൈനാഗപ്പള്ളി,ഷിബാ സിജു,ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ.ഷാജഹാൻ,പഞ്ചായത്ത് അംഗങ്ങളായ ബിജുകുമാർ,ഷാജി ചിറയ്ക്ക് മേൽ,ലാലിബാബു,ജലജാ രാജേന്ദ്രൻ,രാധിക ഓമനക്കുട്ടൻ,രജനി സുനിൽ,പഞ്ചായത്ത് സെക്രട്ടറി ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു.

Advertisement