നജീബ് മണ്ണേൽ നാമനിർദ്ദേശ പത്രിക നൽകി

Advertisement


കരുനാഗപ്പള്ളി: തൊടിയൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയായ് നജീബ് മണ്ണേൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.വരണാധികാരി തൊടിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.ഡെമാസ്റ്റൻ മുമ്പാകെ യു ഡി എഫ് നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പത്രിക സമർപ്പണം. യു ഡി എഫ് ജില്ലാ ചെയർമാൻ കെ സി രാജൻ, നേതാക്കളായ തൊടിയൂർ രാമചന്ദ്രൻ, എം.അൻസാർ, റ്റി.തങ്കച്ചൻ, ബിന്ദു ജയൻ, , ചിറ്റുമൂലനാസ്സർ, അഡ്വ കെ എ ജവാദ് ,ബി.എസ് വിനോദ് ,എ എ അസീസ്,നീലി കുളം സദാനന്ദൻ, ,സി ഒ കണ്ണൻ, ഷെഷനാസ്, സജീവ് വൈ പുത്തൻവീട്, മുടിയിൽ മുഹമ്മദ് കുഞ്ഞ്, എസ് കെ അനിൽ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ വെളുത്ത മണൽ ജംഗ്ഷനിൽ നിന്നും പ്രകടനമായാണ് എത്തിയത്. ഇരുപത്തിമൂന്ന് അംഗ ഭരണസമിതിയിൽ എൽ ഡി എഫിന് 12 ഉം യുഡിഎഫിന് 11ഉം പ്രതിനിധികളായിരിക്കെയാണ് സി പി എം ലെ വൈസ് പ്രസിഡൻ്റ് സലിം മണ്ണേലിൻ്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

Advertisement