മുൻ വൈരാഗ്യത്താൽ വയോധികനെ ആക്രമിച്ച പ്രതി പിടിയിൽ

Advertisement


കരുനാഗപ്പള്ളി: മുൻ വിരോധത്താൽ ആക്രമണം പ്രതി പിടിയിൽ. തഴവ കടത്തൂർ കൊച്ചു വീട്ടിൽ തെക്കതിൽ അജ്മൽ ഷാ(25) ആണ് കരുനാഗപ്പള്ളി പോലീസിൻ്റെ പിടിയിലായത്.പ്രതിയും ഒരു സ്ത്രീയുമായി നിൽക്കുന്ന ഫോട്ടോ പ്രതിയുടെ പിതാവ് അബ്ദുൽ മനാഫിൻ്റെ ഇൻസ്റ്റാറാം മിൽ പോസ്റ്റ് ചെയ്തത് പരാതിക്കാരനാണെന്ന് ഉള്ള വിരോധത്താൽ തഴവ കടത്തുർ സ്വദേശിയായ ജമാലുദ്ദീനെ മർദിക്കുകയായിരുന്നു അറസ്റ്റിലായ പ്രതി നേരത്തേ മോട്ടോർ വാഹന വകുപ്പ് എ എം വി യെ മർദ്ദിച്ച കേസിലും പ്രതിയാണ്.കരുനാഗപ്പള്ളി ഐ എസ്എച്ച് ഓ മോഹിത് പികെ യുടെ നേത്യത്വത്തിൽ എസ്ഐമാരായ ഷമീർ, ശരത്ചന്ദ്രൻ ഉണ്ണിത്താൻ, എ എസ് ഐ തമ്പി, സി പി ഓ മാരായ കൃഷ്ണകുമാർ, സരൺ തോമസ് എന്നിവരുടെ നേത്യത്യത്തിലാണ് പ്രതിയെ പിടികൂടിയത്.