കേരള ഫീഡ്സ് തൊഴിലാളികളുടെ പ്രശ്നങ്ങൾ സഭയിൽ ഉന്നയിച്ച് സി ആർ മഹേഷ്‌ എം എൽ എ

Advertisement

കരുനാഗപ്പള്ളി കാലിത്തീറ്റ ഫാക്ടറിയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ സബ്‌മിഷനിലൂടെ സി ആർ മഹേഷ്‌ എം എൽ എ സഭയിൽ ഉന്നയിച്ചു. മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിൽ തൊഴിലാളികൾക്ക് ലഭിക്കുന്ന ഒരു ആനുകൂല്യവും ഈ കമ്പനിയിലെ തൊഴിലാളികൾക്ക് ലഭിക്കുന്നില്ല കൂടാതെ മാനേജ്മെന്റ് നിരന്തരമായിട്ട് ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടാൽ പിരിച്ചുവിടും എന്ന ഭീഷണി ഉയർത്തുന്ന അവസ്ഥയാണ്. ഈ സ്ഥാപനത്തിൽ ഇതുവരെയായി മിനിമം വേതനമില്ല ഗ്രാറ്റിവിറ്റി ഇല്ല,ആശ്രിത നിയമനമില്ല, റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ഒന്നും തന്നെയില്ല കൂടാതെ തൊഴിൽ ചെയ്യുന്ന സമയത്ത് അപകടമോ മരണമോ  സംഭവിച്ചാൽ സഹായധനം പോലും ലഭിക്കാത്ത അവസ്ഥയാണ്. ആയതിനാൽ അടിയന്തരമായിട്ട് ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും, കൂടാതെ കമ്പനി നിർമാണിക്കുന്നതിനായിഭൂമി വിട്ടു നൽകിയ കുടുംബങ്ങളിലെ അംഗങ്ങൾക്ക് തൊഴിൽ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും സി ആർ മഹേഷ് എംഎൽഎ സബ്മിഷൻ ലൂടെ ആവശ്യപ്പെട്ടു. അടിയന്തരമായി യൂണിയൻ ഭാരവാഹികളുടെ യോഗം വിളിച്ചുചേർക്കുന്നതാണെന്നും ഈ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി സഭയിൽ മറുപടി നൽകി.

Advertisement