മൈനാഗപ്പള്ളിയില്‍ പ്രസിഡന്‍റ് പിഎം സെയ്ത് രാജിവച്ചു, ഇനി വര്‍ഗീസ് തരകന്‍

Advertisement

ശാസ്താംകോട്ട. മൈനാഗപ്പള്ളി പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യപ്രകാരം പിഎം സെയ്ത് രാജിവച്ചു. മൂന്നര വര്‍ഷം പ്രസിഡന്റ് പദം വഹിച്ച സെയ്തിനു പകരം ഇനി 13-ാം വാര്‍ഡ് അംഗം വര്‍ഗീസ് തരകന്‍ സ്ഥാനമേല്‍ക്കും. തിരഞ്ഞെടുപ്പു കമ്മീഷന്‍റെ നോട്ടി ഫിക്കേഷന്‍ വന്ന ശേഷമാകും പ്രസിഡന്റ് തിരഞ്ഞെടുപ്പ്. നിലവില്‍ വൈസ് പ്രസിഡന്റ് ബി സേതുലക്ഷ്മിക്കാണ് ചുമതല. 22 അംഗ പഞ്ചായത്ത് സമിതിയില്‍ 12കോണ്‍ഗ്രസ് ഒരു മുസ്ലിം ലീഗ്,ഒരു ആര്‍എസ്പി അടക്കം യുഡിഎഫിന് 14 സീറ്റുണ്ട്. സിപിഐക്ക് മൂന്നും സിപിഎമ്മിന് നാലുമായി ഏഴ് ആണ് ഇടത് അംഗനില. ഒരു സീറ്റ് ബിജെപിക്ക് ഉണ്ട്.