പുത്തനമ്പലം ക്ഷേത്രത്തിനു സമീപം വൈദ്യുത പോസ്റ്റ് തകർത്ത് തേക്ക് കടപുഴകി റോഡിനു കുറുകെ വീണു

Advertisement

കുന്നത്തൂർ:മഴയ്ക്കൊപ്പമെത്തിയ ശക്തമായ കാറ്റിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന തേക്ക് മരം കടപുഴകി റോഡിനു കുറുകെ വീണു.മരം വീണതിനെ തുടർന്ന് പാതയോരത്തെ ഇലക്ട്രിക് പോസ്റ്റും ലൈനുകളും റോഡിൽ പതിച്ചു.കുന്നത്തൂർ നെടിയവിള – വേമ്പനാട്ടഴികത്ത് റോഡിൽ പുത്തനമ്പലം ക്ഷേത്രത്തിനു സമീപം തിങ്കളാഴ്ച പകൽ 12 ഓടെ ആയിരുന്നു സംഭവം.മരം റോഡിൽ വീണതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു.

Advertisement