ഉമ്മൻചാണ്ടി അനുസ്മരണം 18 ന് ഭരണിക്കാവിൽ

Advertisement

ശാസ്താംകോട്ട: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമദിനാചരണം 18 വ്യാഴാഴ്ച രാവില 8 ന് ബൂത്ത്തലത്തിലും 8.30 ന് മണ്ഡലംതലത്തിലും 9.30 ന് ഭരണിക്കാവിൽബ്ലോക്ക് തലത്തിലും വിപുലമായി നടത്തുവാനും വൈകിട്ട് 4 മണിക്ക് ആനന്ദവല്ലീശ്വരത്ത് നിന്നും ചിന്നകടയിലേക്ക് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി നടത്തുന്ന” ഉമ്മൻ ചാണ്ടി സ്മൃതി യാത്ര ” യിൽ 500 പേരെ പങ്കെടുപ്പിക്കുവാനും കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി തീരുമാനിച്ചു. ബ്ലോക്ക് പ്രസിഡന്റ്
വൈ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. കോട്ട വിള.എൻ.സോമൻ പിള്ള , സലാം പുതു വിള,മഠത്തിൽ .ഐ. സുബയർ കുട്ടി, ആർ. അരവിന്ദാക്ഷൻപിള്ള , വൈ. നജിം, സിജു കോശി വൈദ്യൻ,എസ്. സുബ്രമണ്യൻ, ബിജു.പി.ആർ, ജോൺസൻ വൈദ്യൻ, ജി.ബാബു കുട്ടൻ,
എം.എ. സമീർ, ലാലി ബാബു, അബ്ദുൽ റഷീദ്,കെ.പി. അൻസർ, കെ.എസ്. കിരൺ , ഷാജി ചിറക്കുമേൽ , ഗിരീഷ് കണത്താർ കുന്നം, സുരേഷ് ചന്ദ്രൻ , തങ്കച്ചൻ ആറ്റ് പുറം, അർത്തിയിൽ അൻസാരി, റിയാസ് പറമ്പിൽ , എസ്.ബീന കുമാരി തുടങ്ങിയവർ പ്രസംഗിച്ചു

Advertisement