ഭരണിക്കാവിൽ മാണി കോൺഗ്രസുകാർ തമ്മിൽ ഏറ്റുമുട്ടി;കസേരകൾ അടിച്ചൊടിച്ചു

Advertisement

ശാസ്താംകോട്ട: കുന്നത്തൂരിൽ മാണി കോൺഗ്രസുകാർ പരസ്പരം ഏറ്റുമുട്ടി. തിങ്കളാഴ്ച വൈകിട്ട് പനപ്പെട്ടിയിലെ  ആഡിറ്റോറിയത്തിലായിരുന്നു സംഘർഷം. ഈ മാസം 18ന് ശാസ്താംകോട്ട റെയിൽ സ്റ്റേഷന് മുന്നിൽ മാണി കോൺഗ്രസ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ സമരത്തെ കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്. ഇതിനിടയിൽ ട്രാക്കോ കേബിൾ ചെയർമാനായി നിയമിതനായ ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്രനെ നിയോജക മണ്ഡലം പ്രസിഡന്റ് കുറ്റിയിൽ ഷാനവാസ് ഷാൾ ഇടാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. മുൻകൂട്ടി തീരുമാനിക്കാതെ അർഹമായരീതിയിൽ സ്വീകരണം സംഘടിപ്പിക്കാത്തതിനെ ഒരു വിഭാഗം ചോദ്യം ചെയ്തത് വാക്കേറ്റത്തിലും തുടർന്ന് സംഘർഷത്തിലും കലാശിക്കുകയായിരുന്നു. കസേരകൾ എടുത്ത് എറിയുകയും അടിച്ചൊടിക്കുകയും ചെയ്തു.

Advertisement