പുനലൂര്‍: കേരളത്തിനൊപ്പം തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളിലും മഴ ശക്തമായതോടെ തെങ്കാശിയിലെ കുറ്റാലം വെള്ളച്ചാട്ടത്തില്‍ വീണ്ടും നീരൊഴുക്ക് കൂടി. ഇതോടെ ശക്തമായ ജലപാതത്തില്‍ കുളിക്കുവാനും, ജലപാതത്തിന് സമീപത്തെ കുറ്റാലേശ്വര ക്ഷേത്രത്തിലേയ്ക്കും സഞ്ചാരികളെ തെങ്കാശി പോലീസ് കടത്തിവിടുന്നില്ല.
വിനോദസഞ്ചാര കേന്ദ്രമായ കുറ്റാലം വെള്ളച്ചാട്ടത്തിനു സമീപത്തെ പഴയ വെള്ളച്ചാട്ടത്തില്‍ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ടു പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ച സംഭവം കഴിഞ്ഞ മെയ് മാസത്തിലായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.