ശാസ്താംകോട്ട . ജൂനിയർ ചെംബർ ഇൻ്റർനാഷണൽ JCI ശാസ്താംകോട്ടയുടെയും, മുതുപിലാക്കാട് 4922 നമ്പർ NSS കരയോഗത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ തൈറോയ്ഡ് പരിശോധനാ ക്യാമ്പ്, പകർച്ചപ്പനി പ്രതിരോധ ക്ലാസ്, അഗ്നിരക്ഷാ ബോധവൽക്കരണ ക്ലാസ്സ്, CPR പരിശീലനം എന്നിവ നടത്തി.
JCI ശാസ്താംകോട്ടയുടെ പ്രസിഡൻ്റ് സെനറ്റർ നിഖിൽദാസ് പാലവിള അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ. പി.കെ. ഗോപൻ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡൻ്റ് ഉദയൻ വിഷുക്കണി, ശാസ്താം കോട്ട ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഉഷാകുമാരി, അജിത്ത് കുമാർ ബി , മധു എം.സി, എന്നിവർ സംസാരിച്ചു.
ഹെൽത്ത് ഇൻസ്പെകടർ ബി. ഗോപകുമാർ, ഫയർ ആൻ്റ് റെസ്ക്യൂ ആഫീസർ റ്റി.രഞ്ജിത്ത് എന്നിവർ ക്ലാസ്സുകൾ നയിച്ചു.