കട്ടിംഗ് യന്ത്രത്തില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു

Advertisement

ആയൂര്‍: ആയൂരില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളി കട്ടിംഗ് യന്ത്രത്തില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു. പൊലിക്കോട്, കിഴക്കും കര പുത്തന്‍വീട്ടില്‍ സത്യനാണ് (56) മരിച്ചത്. ആയൂര്‍ കളപ്പില ഭാഗത്ത് കെട്ടിട നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന സത്യന് കട്ടിംഗ് യന്ത്രത്തില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisement