അയല്‍പുരയിടത്തിലെ അപകടകരമായ മരം മുറിച്ചില്ല, വീടിനുമീതേ മരംവീണു

Advertisement

ശൂരനാട്. തെക്കേമുറി ഒമാന്‍ ഹൗസില്‍ ബദറുദ്ദീന്‍റെ വീടിനുമീതേയാണ് മരംവീണത്. അപകടകരമായി നില്‍ക്കുന്ന മരങ്ങളെ പ്പറ്റി പരാതി പറഞ്ഞിട്ടും അയല്‍വാസികള്‍ അവ നീക്കാന്‍ തയ്യാറായില്ല. പഞ്ചായത്തില്‍ നല്‍കിയ പരാതി അനുസരിച്ച് അവരെത്തി നിര്‍ദ്ദേശിച്ചിട്ടും മരം നീക്കിയില്ല.പൊലീസിലും പരാതി നല്‍കിയിട്ടും നടപടിയില്ല. രാഷ്ട്രീയസ്വാധീനം മൂലം ആണ് ഇതെന്നും അപകടമാകുന്ന മരം ഇനിയുമുണ്ട് എന്നുമാണ് പരാതി. അടിന്തരമായി അപകടം ഒഴിവാക്കണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടു.