സ്വതന്ത്ര സോഫ്റ്റ് വെയർ പഠനശിബിരവും ഇൻസ്റ്റലേഷൻ ഫെസ്റ്റും സംഘടിപ്പിച്ചു

Advertisement

കടമ്പനാട് . കെ ആർ കെ പി എം ബി എച്ച് എസ് & വി എച്ച് എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉബണ്ടു ഇൻസ്റ്റലേഷൻ ഫെസ്റ്റ് മാസ്റ്റർ ട്രെയിനർ ശ്രീ എസ് ഗിരീഷ് കുമാർ അവർകൾ ഉദ്ഘാടനം ചെയ്തു പ്രസ്തുത ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ അനീഷ് എം അധ്യക്ഷത വഹിച്ചു പ്രിൻസിപ്പൽ ശ്രീമതി ജയശ്രീ ജി ലിറ്റിൽ കൈറ്റ് കോഡിനേറ്റേഴ്സ് ഹണിദാസ് , ദീപ ജി പി തുടങ്ങിയവർ പങ്കെടുത്തു. സമീപ പ്രദേശത്തെ LP , UP സ്കൂളുകളിലെ അധ്യാപകർ , ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ , വി എച്ച് എസ് വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു..