പടിഞ്ഞാറെ കല്ലടയിൽ കാൽ വഴുതി കല്ലടയാറ്റിൽ വീണ് ബാങ്ക് ജീവനക്കാരി മരിച്ചു

Advertisement

ശാസ്താംകോട്ട:പടിഞ്ഞാറെ കല്ലടയിൽ വീടിനു സമീപം കല്ലടയാറ്റിൽ വീണ് ബാങ്ക് ജീവനക്കാരി മരിച്ചു.പടിഞ്ഞാറെ കല്ലട നടുവിലക്കര പീടികയിൽ വീട്ടിൽ ജോർജ് കുട്ടിയുടെ ഭാര്യ പി.സി കുഞ്ഞുമോളാണ്(57)
മരിച്ചത്.വെസ്റ്റ് കല്ലട സർവ്വീസ് സഹകരണ ബാങ്കിലെ പാർട് ടൈം സ്വീപ്പറായി ജോലി നോക്കി വരികയായിരുന്നു.ബുധനാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം.വീട്ടിൽ നിന്നും 50 മീറ്റർ മാത്രം ദൂരമുള്ള കല്ലടയാറ്റിൽ അബദ്ധത്തിൽ
കാൽ വഴുതി വീഴുകയായിരുന്നുവത്രേ.
ശാസ്താംകോട്ടയിൽ നിന്നും അഗ്നിശമനസേന എത്തിയാണ് 6 മണിയോടെ മൃതദേഹം കരയ്ക്കെടുത്തത്.മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സംസ്ക്കാരം പിന്നീട്.ജിൻസി ഏക മകളാണ്.

Advertisement