ശാസ്താംകോട്ട തടാകത്തിൻ്റെ സംയോജിത മാനേജ്‌മെൻ്റ് പ്ലാൻ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി ആലോചനാ യോഗം ഇന്ന്

Advertisement

ശാസ്താംകോട്ട. തടാകത്തിന്റെ സംരക്ഷണത്തിനായി ആവിഷ്കരിച്ച സംയോജിത മാനേജ്‌മെൻ്റ് പ്ലാൻ പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി തണ്ണീർത് തടത്തിന്റെ സംരക്ഷണവും പരിപാലനവും ലക്ഷ്യമിട്ട് അഭിപ്രായ രൂപീകരണത്തിനും നിർദ്ദേശങ്ങൾ സ്വീകരിക്കുന്ന തിനും തടാകത്തിന്റെ പരിപാലനവുമായി ബന്ധപ്പെട്ട് പ്രത്യേകം ഊന്നൽ നൽകേണ്ട മേഖലകളും പ്രോജക്ടുകളും തിരിച്ചറിയുന്നതിനുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചേർന്ന്, തണ്ണീര്‍ത്തട അതോറിറ്റി സംഘടിപ്പിക്കുന്നയോഗം ഇന്ന് രാവിലെ 11 മണിക്ക് ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടക്കും.

  1. തടാകത്തിൻറെ ആവാസവ്യവസ്ഥയുടെ ആരോഗ്യവും ജലത്തിൻറെ ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതി ന് സ്വീകരിക്കേണ്ട നടപടികൾ. വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികൾ അല്ലെങ്കിൽ സ്വീകരിച്ചുകൊണ്ടിരിക്കു ന്ന നടപടികൾ എന്നിവ ചര്‍ച്ച ചെയ്യും. അതോറിറ്റി മെമ്പര്‍ സെക്രട്ടറി സുനീല്‍ പമിടി പങ്കെടുക്കും .

.