ജനങ്ങളോട് കടക്കൂ അകത്തേക്കെന്ന് പറഞ്ഞ നേതാവാണ് ഉമ്മൻ ചാണ്ടി: ഉല്ലാസ് കോവൂർ

Advertisement

പോരുവഴി:കോൺഗ്രസ്‌ പോരുവഴി
കിഴക്ക് മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ ഇടയ്ക്കാട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാമത് ചരമവാർഷിക അനുസ്മരണം സംഘടിപ്പിച്ചു.ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ്‌ ഉല്ലാസ് കോവൂർ ഉത്ഘാടനം ചെയ്യ്തു.തന്റെ അടുത്ത് വരുന്നവരോടെല്ലാം അകത്തേക്ക് വരൂ എന്നു പറഞ്ഞ് ജനങ്ങളെ ചേർത്ത് നിർത്തിയ നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന്
അദ്ദേഹം അഭിപ്രായപ്പെട്ടു.

അജി ഗുരുക്കൾശ്ശേരിൽ
അധ്യക്ഷത വഹിച്ചു. പി.കെ രവി, പദ്മസുന്ദരൻ പിള്ള, സദാശിവൻ പിള്ള, സ്റ്റാൻലി അലക്സ്‌, ലതാരവി,രതീഷ് ഇടയ്ക്കാട്,നിധിൻ പ്രകാശ്, ഇടയ്ക്കാട് പ്രസന്നൻ,രാജൻ പിള്ള, ആനന്ദൻ തുടങ്ങിയവർ സംസാരിച്ചു.