കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട വിദ്യാർത്ഥികളെ ലൈഫ് ഗാർഡുകൾ രക്ഷിച്ചു

Advertisement

കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട വിദ്യാർത്ഥികളെ ലൈഫ് ഗാർഡുകൾ രക്ഷിച്ചു.
പാരിപ്പള്ളി സ്വദേശികളും എസ്എൻ കോളേജിലെ വിദ്യാർത്ഥികളുമായ വീണ (19), ഗൗതമി (18), പത്മിനി (18) എന്നിവർ ആണ് തിരയിൽ അകപ്പെട്ടത്.
ഇന്ന് രാവിലെ 11ന് ബീച്ചിൽ വന്ന ഇവർ കടലിൽ ഇറങ്ങുന്നതിനിടെ തിരയിൽ അകപ്പെട്ടു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ലൈഫ് ഗാർഡുകളായ സതീഷ്, ഷാജി ഫ്രാൻസീസ്, രതീഷ് കുമാർ, ആന്റണി ജോൺസൺ നാട്ടുകാരനായ ജെയിംസ് എന്നിവർ ചേർന്ന് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.