മാളിയേക്കൽ റെയിൽവേ മേൽപ്പാലം ഉദ്ഘാടനം ഓഗസ്റ്റ് 2ന് സി ആർ മഹേഷ്‌ എം എൽ എ

Advertisement

കരുനാഗപ്പള്ളി. നിയോജക മണ്ഡലത്തിലെ മാളിയേക്കൽ റെയിൽവെ മേൽപ്പാലത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 2ന് വൈകിട്ട് 5 30ന് സംസ്ഥാന പൊതുമ രാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ച് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് സിആർ മഹേഷ് എംഎൽഎ അറിയിച്ചു. മാളിയേക്കൽ റെയിൽവേ മേൽപ്പാലം 546 മീറ്റർ നീളവും 10.2 മീറ്റർ വീതിയിലും ആണ് മേൽ പാലം നിർമ്മിച്ചിരിക്കുന്നത്. റെയിൽവേ ഭാഗം ഒഴികെ 33 സ്പാനങ്ങളിലായി 51 പൈലുകളും 13 പൈൽ ക്യാപ്പുകളും, രണ്ട് അബട്ട് മന്റും ആണ് ഉള്ളത്.എല്ലാം പൂർത്തീകരിച്ചിട്ടുണ്ട് ഇവയുടെ ഭാഗം പിയർ ക്യാപ്പ് വരെ ആർ ബി ഡി സി കെ ആണ് നിർമ്മിച്ചിട്ടുള്ളത് സൂപ്പർ സ്ട്രക്ചർ റെയിൽവേ നേരിട്ടാണ് നിർമ്മിച്ചിട്ടുള്ളത്.

കേരളത്തിൽ ആദ്യമായി പൂർണമായും സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് രീതിയിൽ പൂർത്തീകരിക്കുന്ന മേൽപ്പാലമാണ് മാളിയേക്കൽ റെയിൽവേ മേൽപ്പാലം. ഇതിന്റെ പൈൽ,പൈൽ ക്യാപ്പ്,ഡക്ക് സ്ലാബ്എന്നിവ കോൺക്രീറ്റ് രീതിയിലും, പിയർ, പിയർ ക്യാപ്പ്,ഗാർഡറുകൾ എന്നിവ സ്റ്റീലിലും ആയാണ് നിർമ്മിച്ചിരിക്കുന്നത്.കേരള റെയിൽവേ ബ്രിഡ്ജസ്റ്റ് ഡെവലപ്മെന്റ കോർപ്പറേഷൻ ആണ് നിർമ്മാണം ഏറ്റെടുത്ത് പൂർത്തീകരിച്ചത് മേൽപ്പാല നിർമ്മാണത്തിനായി വസ്തു ഏറ്റെടുക്കുന്നതിന് 11.8 കോടി രൂപയും മേൽപ്പാല നിർമ്മാണത്തിന് 26.5 8 കോടി രൂപയുമാണ് ചെലവഴിച്ചത്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 2021 ജനുവരി 21ആം തീയതി മുഖ്യമന്ത്രി നിർവഹിച്ചിരുന്നു. ഉൾപ്പെടെ 10 മേൽപ്പാലങ്ങൾക്കാണ് അനുമതി നൽകിയെങ്കിലും ആദ്യം പൂർത്തീകരിച്ചത് മാളിയേക്കൽ മേൽപ്പാലം ആണ് എന്ന് അധികൃതർ അറിയിച്ചു. കരുനാഗപ്പള്ളിയിൽ നിന്നും ശാസ്താംകോട്ടയ്ക്കും മറ്റു ഭാഗങ്ങളിലേക്കുള്ള യാത്ര ക്ലേശത്തിന് പരിഹാരം ഉണ്ടാവുകയും കൂടാതെ നാട്ടുകാരുടെ ചിരകാല സ്വപ്നം സാധ്യമാവുകയും ആണ്.

Advertisement