ശാസ്താംകോട്ട ഹയര്‍സെക്കന്‍ഡറി സ്കൂളിനുമുന്നില്‍ സ്ഥാപിക്കുന്നത് കേവലം ടോയ് ലറ്റ് അല്ലെന്ന് പികെ ഗോപന്‍

Advertisement

ശാസ്താംകോട്ട. ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിനുമുന്നില്‍ ജില്ലാ പഞ്ചായത്ത് സ്ഥാപിക്കുന്നത് കേവലം ടോയ് ലറ്റ് അല്ലെന്നും അത് മുട്ടികള്‍ക്കുള്ള മേക്കപ് റൂമും സിറ്റിംങ് ഏരിയായും സഹിതമുള്ള കോപ്ളക്സ് ആണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ പറഞ്ഞു. സ്കൂളിനുമുന്നില്‍ ഗേറ്റിന് ചേര്‍ന്ന് ടോയ് ലറ്റ് കോംപ്ളക്സ് സ്ഥാപിക്കുന്നതിന് യൂത്ത്കോണ്‍ഗ്രസ് എതിര്‍ത്തതിനെതിരെ പ്രതികരിക്കുകയായിരുന്നു ഗോപന്‍. വികസനത്തിലുള്ള അസഹിഷ്ണുതയാണ് കോണ്ഗ്ര‍സിന്, 40കൊല്ലമായി ഒരു വികസനവുമില്ലാത്ത സ്ഥലത്ത് വികസനം വരുന്നതിലുള്ള ബുദ്ധിമുട്ടാണിത്.

ഇത് ഒരു കാരണവശാലും പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കുന്നതല്ല. 15 സ്കൂളുകളില്‍ അനുവദിച്ചിട്ടുണ്ട്. അടുത്ത് വെസ്റ്റ് കല്ലട സ്കൂളില്‍ നല്‍കി. സ്കൂള്‍ വളപ്പില്‍ ഒട്ടനവധി വികസനം വരാനുണ്ട്. മറ്റൊരിടത്തും സ്ഥാപിക്കാനാവില്ല. ഇത് പിന്നാമ്പുറത്ത് പോകേണ്ടതല്ല. എതിര്‍ത്താല്‍ ചെയ്യില്ല. പക്ഷേ വികസനം തടസപ്പെടുത്തിയവര്‍ ജനങ്ങളോട് സമാധാനം പറയേണ്ടിവരും. പേരെഴുതി പബ്ളിസിറ്റി നേടാനെന്ന ആക്ഷേപവും അസഹിഷ്ണുതമൂലം പറയുന്നതാണ്,എംപി എംഎല്‍എ പദ്ധതികളില്‍ പേരു ചാര്‍ത്തുന്നത് ഇവര്‍കാണുന്നില്ലേ, ഗോപന്‍ പറഞ്ഞു