കൊല്ലം: ഈ വര്‍ഷത്തെ നൂറനാട് ഹനീഫ് സ്മാരക സാഹിത്യപുരസ്‌കാരത്തിന് എം.പി.
ലിപിന്‍രാജ് ‘മാര്‍ഗരീറ്റ’ എന്ന നോവല്‍ അര്‍ഹമായി. 25,052 രൂപയും പ്രശസ്തിപത്രവും
ശില്‍പവും അടങ്ങിയതാണ് പുരസ്‌കാരം. ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, എം.ജി.കെ. നായര്‍, ചവറ കെ.എസ്. പിള്ള എന്നിവരായിരുന്നു വിധി കര്‍ത്താക്കള്‍.
പ്രശസ്ത നോവലിസ്റ്റ് നൂറനാട് ഹനീഫിന്റെ സ്മരണാര്‍ത്ഥം യുവ എഴുത്തുകാര്‍ക്കായി നല്‍കുന്ന പുരസ്‌കാരത്തിന് വി.എം. ദേവദാസ്, ഇ. സന്തോഷ്‌കുമാര്‍, കെ.ആര്‍. മീര, ബെന്ന്യാമിന്‍, സുസ്‌മേഷ് ചന്ദ്രോത്ത്, ഷെമി, സംഗീത ശ്രീനിവാസന്‍, സോണിയ റഫീക്ക്, ജി.ആര്‍. ഇന്ദുഗോപന്‍, വി. ഷിനിലാല്‍, യാസര്‍ അറഫാത്ത്, നിഷ അനില്‍കുമാര്‍, കെ.എന്‍.പ്രശാന്ത് എന്നിവരാണ് മുന്‍ വര്‍ഷങ്ങളില്‍ അര്‍ഹരായത്.
2012-ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളും മലയാളത്തില്‍ എഴുതി റാങ്ക് നേടിയ വ്യക്തിയാണ് അവാര്‍ഡ് ജേതാവായ എം.പി. ലിപിന്‍രാജ്, കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ കഥാ രചനാ മത്സരത്തില്‍ മൂന്ന് തവണ ഒന്നാം സമ്മാനം നേടിയിട്ടുണ്ട്. പത്തനംതിട്ടജില്ലയിലെ നാരങ്ങാനം സ്വദേശിയായ എം.പി.ലിപിന്‍രാജ് ഇപ്പോള്‍ തിരുവനന്തപുരം റെയില്‍വേ ഡിവിഷനിലെ ഉദ്യോഗസ്ഥനാണ്. ആഗസ്റ്റ് 5ന് കൊല്ലം പബ്ലിക് ലൈബ്രറിയിലെ സരസ്വതി ആഡിറ്റോറയത്തില്‍ വച്ച് പ്രശസ്ത സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍ പുരസ്‌കാരം സമര്‍പ്പിക്കും.