കൊല്ലത്ത് ജൂലൈ 30ന് പലയിടത്തും പ്രാദേശിക അവധി

Advertisement

കൊല്ലം: ജൂലൈ 30ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാകളക്ടര്‍ എന്‍.ദേവിദാസ് പ്രാദേശിക അവധി പ്രഖ്യാപിച്ചു. തൊടിയൂര്‍ പഞ്ചായത്തിലെ പുലിയൂര്‍ വഞ്ചിവെസ്റ്റ്, ശൂരനാട് തെക്ക് പഞ്ചായത്തിലെ കുമരംചിറ, കരവാളൂര്‍ പഞ്ചായത്തിലെ കരവാളൂര്‍ ടൗണ്‍, പൂയപ്പള്ളി പഞ്ചായത്തിലെ കാഞ്ഞിരംപാറ എന്നിവിടങ്ങളിലാണ് ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രദേശത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് എന്നിവയ്ക്ക് അവധി ബാധകമാണ്. പോളിംഗ്-കൗണ്ടിംഗ് സ്റ്റേഷനുകള്‍ സ്ഥിതിചെയ്യുന്ന എടക്കുളങ്ങര എവികെഎംഎം എല്‍പിഎസ്, തമ്പുരാന്‍ കാഷ്യൂ ഫാക്ടറി, കരവാളൂര്‍ സര്‍ക്കാര്‍ എല്‍പിഎസ്, കാഞ്ഞിരംപാറ മലയില്‍ എല്‍പിഎസ്‌യ്ക്ക് 29, 30 തീയതികളിലും തൊടിയൂര്‍ സര്‍ക്കാര്‍ എല്‍പിഎസിന് ജൂലൈ 31നും അവധിയായിരിക്കും. തെരഞ്ഞെടുപ്പ് സംബന്ധമായ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഓഫീസുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അവധി ബാധകമല്ല എന്നും വ്യക്തമാക്കി.