മൈനാഗപ്പള്ളി സ്വദേശിയായ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മരിച്ച നിലയില്‍

Advertisement

വയനാട് എടവക പഞ്ചായത്ത് ഓഫീസിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആയ കൊല്ലം മൈനാഗപ്പള്ളി സ്വദേശി മരിച്ച നിലയില്‍. മൈനാഗപ്പള്ളി പുത്തന്‍പുരയില്‍ എ. ശ്രീലതയെ(46) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെയോടെ ഗുളിക അമിതമായി കഴിച്ചതിനെത്തുടര്‍ന്ന് അബോധാവസ്ഥയിലായ ശ്രീലതയെ മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. എടവക പന്നിച്ചാലില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. മാനന്തവാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisement