ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന്റെ ദുരവസ്ഥ കേന്ദ്ര മന്ത്രാലയത്തെ ബോദ്ധ്യ പ്പെടുത്തും

Advertisement


ശാസ്താംകോട്ട :കുന്നത്തൂർ താലൂക്കിലെയും, കരുനാഗപ്പള്ളി, കൊല്ലം, അടൂർ താലൂക്കുകളിലെ ഭാഗികമായും, ദിനംപ്രതി ആയിരത്തിലധികം യാത്രക്കാർ വന്നുപോകുന്ന ശാസ്താംകോട്ട റയിൽവേ സ്റ്റേഷന്റെ ദുരവസ്ഥ ജോസ് കെ മാണി എം പി. വഴി കേന്ദ്ര റെയിൽവേ മന്ത്രാലയത്തെ ബോധ്യപ്പെടുത്തി പരിഹാരമുണ്ടാക്കുമെന്ന് കേരളാ കോൺഗ്രസ്‌(എം)നേതാവ് അഡ്വ:സെബാസ്റ്റ്യൻ കുളത്തുംങ്കൽ എം എൽ എ. പറഞ്ഞു. ആദർശ് സ്റ്റേഷനായി ഉയർത്തിയിട്ട് പത്ത് വർഷമായിട്ടും കടുത്ത അവഗണയാണ് കാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. റെയിൽവേസ്റ്റേഷനോട് അധികാരികൾ കാട്ടുന്ന നിരന്തര അവഗണന ക്കെതിരെ
കേരളാ കോൺഗ്രസ്‌(എം)
കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഷൻ പടിക്കൽ നടത്തിയ സായാഹ്ന ധർണ്ണ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ:കുറ്റിയിൽ എ ഷാനവാസ്‌ ന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ സമരപ്രഖ്യാപനം നടത്തി. ഉന്നതാധികാര സമിതി അംഗം ഡോ. ബെന്നികക്കാട് മുഖ്യ പ്രസംഗം നടത്തി. ആവശ്യങ്ങൾഅടങ്ങിയ നിവേദനം സ്റ്റീയറിങ്ങ് കമ്മിറ്റി അംഗം ഉഷാലയംശിവരാജൻ സമർപ്പിച്ചു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. സജിത്കോട്ടവിള, കോട്ടൂർനൗഷാദ്, കല്ലടരവീന്ദ്രൻ പിള്ള, വാറൂർബഷീർ, ജില്ല ജനറൽ സെക്രട്ടറിമാരായ ഇഞ്ചക്കാട് രാജൻ,സജി ജോൺ കുറ്റിയിൽ, അബ്ദുൽ അസീസ് അൽഹാന,ടൈറ്റസ് ജോർജ്ജ്,എ ജി. അനിത, പോരുവഴി നാസർ, സി. ശിവാനന്ദൻ,മാണിക്കൽ രാമകൃഷ്ണപിള്ള, കുഞ്ഞുമോൻ പുതുവിള, സി. ഉഷ, അജയൻ വയലിത്തറ,മാധവൻ പിള്ള,മണ്ഡലംപ്രസിഡന്റെന്മാരായ തോപ്പിൽ നിസാർ, അഡ്വ. ഇ എം. കുഞ്ഞുമോൻ, വാറൂർഷാജി, അശ്വനികുമാർ, രാധാകൃഷ്ണകുറുപ്പ്,തുടങ്ങിയവർ സംസാരിച്ചു.