തിരുവനന്തപുരം.പ്രശസ്ത കവയിത്രിയും കഥകാരിയുമായ കമല സുരയ്യയുടെ പേരിലുള്ള പുരസ്‌കാരത്തിനു സാഹിത്യ രംഗത്ത് തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച കമറുദ്ദീൻ വലിയത്ത് അർഹനായി. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന
കവിത കലാ സാംസ്‌കാരിക വേദി ആണ്പുരസ്‌കാരം നൽകുന്നത്.
കവിത, നിരൂപണം, കഥ, ലേഖനം, സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകൾ കാലിക പ്രസക്തമായ വിഷയങ്ങളിൽ മേലുള്ള സർഗാ ത്മക ഇടപെടലുകൾ, കൂടാതെ പ്രവാസ ലോകത്തെ തന്റേതായ സാഹിത്യ സപര്യകൾ ഇവയൊക്കെ മുൻ നിർത്തി ആണ് പുരസ്കാരത്തിനു തിരഞ്ഞെടുക്കപ്പെട്ടത്. കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി പഞ്ചായത്തിൽ വേങ്ങയാണ് ഇദ്ദഹത്തിന്റെ സ്വദേശം. കഴിഞ്ഞ മുപ്പത് വർഷക്കാലമായി സൗദ്യ അറേബ്യയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന ഇദ്ദേഹം നാടക രചനയിലും നാടൻ പാട്ടെഴുത്തിലും പ്രാവീണ്യം തെളിയിച്ചുട്ടുണ്ട്. 2024 ജൂലൈ 23നു തിരുവനന്തപുരം വൈ. എം.സി. എ ബ്രിട്ടീഷ് ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽസംസ്ഥാന ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ