മാനന്തവാടിയിൽ മൈനാഗപ്പള്ളി സ്വദേശിനി വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ ആത്മഹത്യ;മക്കളില്ലാത്തതിനെ തുടർന്നുള്ള മാനസികാഘാതം മൂലമെന്ന് സൂചന

Advertisement

ശാസ്താംകോട്ട:വയനാട് മാനന്തവാടി എടവക ഗ്രാമ പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ മൈനാഗപ്പള്ളി തെങ്ങുംതടത്തിൽ ജംഗ്ഷൻ കുറ്റിയിൽ ഇടപ്പുര വീട്ടിൽ രാഘവന്റെ മകൾ ശ്രീലതയുടെ (47) ആത്മഹത്യയ്ക്ക് പിന്നിൽ
മക്കളില്ലാത്തതിനെ തുടർന്നുള്ള മാനസികാഘാതം മൂലമെന്ന് സൂചന.15 വർഷം മുമ്പാണ് കൈതക്കോട് ഹരിശ്രീയിൽ ഹരിദാസ് ശ്രീലതയെ വിവാഹം കഴിച്ചത്.10 വർഷമായി സർക്കാർ സർവ്വീസിൽ ജോലി നോക്കുന്ന ശ്രീലത 3 വർഷം മുമ്പാണ് എടവടക പഞ്ചായത്തിൽ എത്തുന്നത്.വർഷങ്ങളായി പലവിധ ചികിത്സകൾ നടത്തിയിട്ടും കുട്ടികൾ ജനിക്കാത്തതിനാൽ ഇവർ മാനസികമായി ഏറെ ദു:ഖിതയായിരുന്നുവെന്ന് പറയപ്പെടുന്നു.ജീവിതം അവസാനിപ്പിക്കുമെന്ന് അടുപ്പക്കാരോട് പല തവണ സൂചിപ്പിച്ചിരുന്നതായും സൂചനയുണ്ട്.വെള്ളിയാഴ്ച രാവിലെയാണ് എടവക പന്നിച്ചാലിലെ വാടക വീട്ടിൽ അമിതമായി ഉറക്കഗുളിക കഴിച്ച് അബോധാവസ്ഥയിൽ കിടന്ന ശ്രീലതയെ നാട്ടുകാർ ചേർന്ന് മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം ഇന്ന് (ശനി) രാത്രി ഒൻപതോടെ മൈനാഗപ്പള്ളി കെ.ജി.എം ഐടിസിക്ക് സമീപമുള്ള കുടുംബ വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വയ്ക്കും.പിന്നീട് കിഴക്കേ കല്ലട
കൈതക്കോട്ടെ ഭർതൃ വീട്ടിലെത്തിച്ച് സംസ്ക്കരിക്കും.

Advertisement