കൊട്ടിയത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; യുവാവ് മരിച്ചു

Advertisement

കൊട്ടിയം: ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തെക്കുംകര പുല്ലിച്ചിറ കാട്ടുവിള തെക്കതില്‍ വീട്ടില്‍ ഇംതിയാസിന്റെയും എം.മിനിയുടെയും മകന്‍ അല്‍ സമീര്‍ സെയ്ദാണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് 5.30ന് അയത്തില്‍ ജങ്ഷനില്‍ വച്ച് അല്‍ സമീര്‍ സെയ്ദ് ഓടിച്ച ബൈക്കും എതിരെ വന്ന ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന അല്‍ സമീര്‍ സെയ്ദ് വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്‌കാരം നടത്തി. സഹോദരി: ഐ.എം.അനൈന. ഇരവിപുരം പൊലീസ് കേസെടുത്തു.